International

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ഭീകരാക്രമണം; വെടിവെപ്പിൽ 8 മരണം;10 പേർക്ക് പരിക്ക്

ജറുസലേം: ജൂത ആരാധനാലയത്തിൽ ഭീകരാക്രമണം.ആക്രമണത്തിൽ ഏട്ട് പേരെ വെടിവെച്ചു കൊന്നു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. അക്രമിയെ പോലീസ് വധിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പൊൾ സിനഗോഗ് ആക്രമിക്കപ്പെട്ടത്.

ഏകദേശം വൈകുന്നേരം 8.30 ഓടെ, പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനഗോഗില്‍ നിന്നും പുറത്തിറങ്ങയവര്‍ക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് അക്രമിയെ വധിച്ചു. പ്രദേശത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ വെളുത്ത കാര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് അക്രമിയുടേതാണെന്ന് സംശയിക്കുന്നു.

അഞ്ച് പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ജറുസലേമിലെ വിവിധ ആശുപത്രികളിലും വെച്ചാണ് മരണപ്പെട്ടത്. മരിച്ചവരില്‍ 20,25,50,60 വയസ്സിലുള്ള അഞ്ച് പുരുഷന്മാരും 60,70 വയസ്സിലുള്ള രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

anaswara baburaj

Recent Posts

ബ്രിട്ടന്റെ അധിനിവേശത്തിനെതിരെ നാടിന്റെ സമരത്തിന് തിരികൊളുത്തിയ വിപ്ലവകാരി; സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരൻ; ഇന്ന് വേലുത്തമ്പി ദളവയുടെ ജന്മദിനം

കേരള ചരിത്രത്തിൽ എന്നും പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്ന വ്യക്തിത്വമായിരുന്നു വേലുത്തമ്പി ദളവ. പ്രധാനമന്ത്രിക്ക് തത്തുല്യമായ പദവിയായിരുന്നു ദളവ. ആ സ്ഥാനത്തേക്ക് ചുരുങ്ങിയ…

3 mins ago

മുഖ്യമന്ത്രിയും കുടുംബവും വിദേശ യാത്രയിൽ! യു എ ഇ , സിങ്കപ്പൂർ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കും; സ്വകാര്യ സന്ദർശനമെന്ന് വിവരം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രയിൽ. യു എ ഇ , സിങ്കപ്പൂർ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ്…

9 mins ago

കോൺഗ്രസ് ഹിമാചൽ മറന്നേക്കു … അത് ഞങ്ങൾ എടുത്തു |BJP

കോൺഗ്രസ് ഹിമാചൽ മറന്നേക്കു ... അത് ഞങ്ങൾ എടുത്തു |BJP

16 mins ago

മാതാവ് കൊലപ്പെടുത്തി വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും; സംസ്‌കാരം നിവ്വഹിക്കുന്നത് പോലീസ്; അമ്മയുടെ സമ്മതപത്രം വാങ്ങി

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് മാതാവ് വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളേജ്…

1 hour ago

കള്ളക്കടൽ പ്രതിഭാസം; ആശങ്ക ഒഴിയുന്നില്ല! കേരള, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഓറഞ്ച് അലർട്ട് തുടർന്നു; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30…

1 hour ago

അയോദ്ധ്യയിലെത്തി രാംലല്ലയെ തൊഴുത് വണങ്ങി പ്രധാനമന്ത്രി; ബാലകരാമന് ആരതിയും പൂജയും അർപ്പിച്ചു

ലക്‌നൗ: രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെ…

1 hour ago