ശ്രീനഗർ: പുൽവാമയിലെ ഭീകരവാദി അറസ്റ്റിൽ. അല്‍ ബാദര്‍ ഭീകരവാദ സംഘടനയിലെ ഭീകരവാദിയാണ് പിടിയിലായത്. അവന്തിപ്പോര പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഹൈബ്രിഡ് ഭീകരനെ പിടികൂടിയത്.
ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഷോപ്പിയാനിലെ സൈനപോരയിലെ കഷ്വ ചിത്രഗാം പ്രദേശത്തുനിന്നുള്ള അമീര്‍ അഹമ്മദാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
തെക്കന്‍ കശ്മീര്‍ ജില്ലയിലെ ബെയ്ഗുണ്ടില്‍ ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന പ്രദേശത്ത് ചെക്ക് പോയിന്റ് സ്ഥാപിച്ചതായി പോലീസ് വക്താവ് പറഞ്ഞു.

