Monday, December 29, 2025

ഇസ്രായേലിൽ ഭീകരാക്രമണം;മൂന്ന് പേർ കൊല്ലപ്പെട്ടു,നിരവധിപ്പേർക്ക് പരിക്ക്

ടെല്‍അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഭീകരാക്രമണം. ആക്രമണത്തിൽ 3 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ടെല്‍ അവീവിലെ തിരക്കേറിയ മേഖലയിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അക്രമത്തിന്റെ പിന്നില്‍ പലസ്തീന്‍ ആണെന്ന് ഇസ്രായേല്‍ അധികൃതര്‍ ആരോപിച്ചു.

നേരത്തെ അല്‍ അഖ്സ മസ്ജിദില്‍ ഇസ്രയേലിന്റെ നടപടിക്ക് ശേഷം ഭീകര സംഘടനയായ ഹമാസ് ഇസ്രയേലിനെതിരെ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ ഗാസ മുനമ്പിലെ വ്യോമാക്രമണത്തിലൂടെ ഇസ്രായേലും ഹമാസ് മുന്നണിയെ തകര്‍ത്തതിന് തൊട്ട് പിന്നാലെയാണ് ടെല്‍ അവീവിലെ ആക്രമണം ഉണ്ടായത്.

Related Articles

Latest Articles