Thursday, October 22, 2026

‘കോഴിക്കോട് ഭീകരാക്രമണത്തിൽ തീവ്രവാദ ബന്ധം തള്ളാനാകില്ല’, സമഗ്രമായ അന്വേഷണം
വേണമെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോർട്ട്

തിരുവനന്തപുരം: കോഴിക്കോട് ഭീകരാക്രമണത്തിൽ തീവ്രവാദ ബന്ധം തള്ളാനാകില്ലന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോർട്ട്. സമഗ്രമായ അന്വേഷണം വേണം. ആക്രമണം പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവമുണ്ട്. പ്രതി ഷാരൂഖ് സെയ്ഫി എന്ത്കൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്ന് വലിയ സംശയമാണ്.

റിപ്പോർട്ട് തയ്യാറാക്കിയത് കൊച്ചി – ചെന്നെ ഉദ്യോഗസ്ഥരാണ്.റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി. ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്താം.എലത്തൂർ തെരെഞ്ഞെടുത്ത തിന് പിന്നിലും ദുരൂഹത സംശയിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനിടെ ട്രെയിൻ തീവെപ്പ് കേസിൽ കൂടൂതൽ പേരെ കേരള പോലീസ് സംഘം ദില്ലിയിൽ ചോദ്യം ചെയ്തു . പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടൂതൽ നീക്കങ്ങളിലേക്ക് കടക്കും. ബാങ്ക് ഇടപാടുകളും ശേഖരിക്കും.

Related Articles

Latest Articles