Friday, May 3, 2024
spot_img

ശ്രീനഗറിലെ ഭീകരാക്രമണം: ഒരു പോലീസുകാരന് കൂടി വീരമൃത്യു; ആക്രമണത്തിന് പിന്നിൽ ജയ്ഷെ മുഹമ്മദ്‌

ശ്രീനഗര്‍: കശ്മീരില്‍ പോലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഒരു പോലീസുകാരന്‍കൂടി വീരമൃത്യു വരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പരുക്കേറ്റ മറ്റുള്ളവരില്‍ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

പ്രദേശത്ത് അക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ് .ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ശ്രീനഗര്‍ (Srinagar) സിവാനിലെ പൊലീസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. രണ്ടു ഭീകരർ പൊലീസുകാർ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ വെടിവെക്കുകയായിരുന്നു. രണ്ടു ഭീകരര്‍ പൊലീസുകാര്‍ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ വെടിവെക്കുകയായിരുന്നു. കശ്മീര്‍ പോലീസിന്റെ ഒമ്പതാം ബറ്റാലിയിലെ പോലീസുകാരാണ് ബസിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം ക്യാമ്ബിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

അതേസമയം ഭീകരാക്രമണത്തിന് പിന്നിൽ ജയ്ഷെ മുഹമ്മദ്ദെന്ന് ജമ്മു കശ്മീർ പോലീസ്. ജയ്ഷെ മുഹമ്മദ്ദിൻ്റെ ഭാഗമായ കശ്മീർ ടൈഗേഴ്സാണ് ആക്രമണം നടത്തിയതെന്നും പോലീസ് കണ്ടെത്തലിൽ വ്യക്തമായിട്ടുണ്ട്.

Related Articles

Latest Articles