അഫ്ഗാനികൾ രാജ്യം വിടാന്‍ വെമ്പുമ്പോൾ ഒന്നിന് പിറകേ ഒന്നായി വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഭീകരര്‍ അഫ്ഗാന്‍ തലസ്ഥാനത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ കോടികള്‍ തലയ്ക്ക് വിലയിട്ട കൊടും ഭീകരര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
അടുത്തിടെ പ്രധാന അല്‍ഖ്വയ്ദ നേതാവായ അമിന്‍ ഉള്‍ഹഖ് കാബൂളിലെത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആഢംബര വാഹനങ്ങളുടെ നീണ്ട നിരയില്‍ ഒന്നിന് പുറകെ ഒന്നായി വാഹനവ്യൂഹത്തിന്റെയും നൂറ് കണക്കിന് ആയുധ ധാരികളായ താലിബാന്‍ ഭീകരരുടെയും സുരക്ഷയിലാണ് ഈ കൊടും ഭീകരന്‍ എത്തുന്നത്. അനുയായികളെ കൈവീശി കാണിച്ച് യാത്ര ചെയ്യുകയാണ് ഇയാള്‍.
അതേസമയം ഇയാൾ 2011 ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന്റെ അടുത്ത സഹായിയായിരുന്നു. തോറ ബോറയിലെ ഒസാമ ബിന്‍ ലാദന്റെ സുരക്ഷാ ചുമതലയുള്ളയാളായിരുന്നു അമിന്‍ ഉള്‍ഹഖ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

