Sunday, June 16, 2024
spot_img

കാമുകൻ യുവതിയെ വീട്ടില്‍ കയറി കുത്തി; യുവതി ഗുരുതരാവസ്ഥയില്‍; കാമുകനായ ആര്യനാട് സ്വദേശി പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് യുവതിയെ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് ഉഴപ്പാക്കോണത്ത് സംഭവം. 15 ഓളം കുത്തേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കുത്തേറ്റത്. സംഭവത്തില്‍ ആര്യനാട് സ്വദേശി അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു.

​ഗുരുതരമായി പരിക്കേറ്റ സൂര്യ​ഗായത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഇവര്‍ നേരത്തെ സുഹൃത്തുക്കളായിരുന്നുവെങ്കിലും അകന്നു കഴിയുകയായിരുന്നു. നേരത്തെ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നുവെന്നും പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles