Friday, June 14, 2024
spot_img

‘മലപ്പുറത്ത് ബിഹാർ സ്വദേശിയെ കൊലപ്പെടുത്തിയത് തീവ്രവാദികൾ; ഈ കൊലപാതകംമതേതര രാഷ്ട്രീയക്കാരുടെ തനിനിറം വെളിപ്പെടുത്തുന്നു’: ബിജെപി ബിഹാർ സംസ്ഥാന ഉപാധ്യക്ഷൻ

പട്ന: മലപ്പുറത്ത് ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചിയെ കൊലപ്പെടുത്തിയത് തീവ്രവാദികളാണെന്ന് ബിജെപി ബിഹാർ സംസ്ഥാന ഉപാധ്യക്ഷൻ സിദ്ധാർഥ് ശംഭു. ദളിതനായ രാജേഷ് മാഞ്ചിയുടെ കൊലപാതകം മതേതര രാഷ്ട്രീയക്കാരുടെ തനിനിറം വെളിപ്പെടുത്തുന്നു. ദളിതനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ചു കേരള, ബിഹാർ സർക്കാരുകൾ മൗനം പുലർത്തുന്നത് ദളിത് വിരുദ്ധ മാനസികാവസ്ഥയുടെ തെളിവാണെന്നും സിദ്ധാർഥ് ശംഭു കുറ്റപ്പെടുത്തി.

അതേസമയം, ജില്ലയിൽ നടന്ന ആൾക്കൂട്ട കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഹാർ സ്വദേശി രാജേഷ് മഞ്ചിയെ രണ്ടരമണിക്കൂറിൽ അധികം കെട്ടിയിട്ട് ഇരുമ്പുവടികൾ ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. വാരിയെല്ലിനടക്കം പരിക്കേറ്റാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ വിഷയത്തിൽ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല എന്നും സുരേന്ദ്രൻ ചൂണ്ടികാണിച്ചു.

Related Articles

Latest Articles