കാബൂൾ: താലിബാൻ ഭീകരർക്ക് ലൈംഗിക അടിമകളായി പെൺകുട്ടികളെ വേണം. യുദ്ധഭീതിയിൽ കഴിയുന്ന അഫ്ഗാൻ കുടുംബങ്ങളുടെ വാതിലിൽ മുട്ടുകയാണ് ഭീകരർ. ഭീകരരെ പേടിച്ച് പെൺകുഞ്ഞുങ്ങളെ ശുചിമുറികളിലും അലമാരകളിലും ഒളിപ്പിച്ച് അഫ്ഗാനിലെ അമ്മമാരും
ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർ നടത്തുന്നത് സമാനതകളില്ലാത്ത ക്രൂരതകളും ഭീകരമായ നരനായാട്ടുമാണ്. ഈ ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ അഫ്ഗാനിലെ ജനങ്ങൾ കൂട്ടത്തോടെ നഗരങ്ങൾ ഉപേക്ഷിച്ച് കാബൂളിലേക്ക് പലായനം ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താലിബാന്റെ നിയന്ത്രണത്തിലായ പ്രദേശങ്ങളിൽ ഭീകരർ ലൈംഗിക അടിമകളാക്കാൻ പെൺകുട്ടികൾക്ക് വേണ്ടി ഓരോ വീടുകളിലും കയറിയിറങ്ങുകയാണ് ഇപ്പോൾ. പോരാട്ടത്തിനുള്ള പ്രതിഫലം എന്നാണ് അവർ പെൺകുട്ടികളെ വിശേഷിപ്പിക്കുന്നത്.
അതേസമയം പന്ത്രണ്ട് വയസ്സ് മുതലുള്ള കുട്ടികളെയാണ് ഈ ഭീകരർ പിടിച്ചു കൊണ്ട് പോകുന്നത്. ഭീകരരെ ഭയന്ന് അമ്മമാർ പെൺകുഞ്ഞുങ്ങളെ ശുചിമുറികൾക്കുള്ളിലും അലമാരകളിലും പൂട്ടിയിട്ട് കാവലിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വ്യക്തമാക്കുന്നു.
മാത്രമല്ല തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കുകയാണ്. യുവാക്കളെ നിർബന്ധിച്ച് ഭീകര സംഘങ്ങളിൽ ചേർക്കുകയാണ് ഭീകരർ. ഒരു കുടുംബത്തിൽ രണ്ട് പെൺകുട്ടികളാണെങ്കിൽ ഒരാളെ ഭീകരർക്ക് വിട്ട് നൽകണം. രണ്ട് ആൺകുട്ടികളാണെങ്കിൽ ഒരാളെ താലിബാൻ ഭീകരനാക്കണം. ഇതാണ് ഭീകരരുടെ ആവശ്യമെന്നും മാധ്യമങ്ങളിൽ വ്യക്തമാകുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

