Sunday, May 26, 2024
spot_img

“കുടിപ്പിച്ചു കിടത്താൻ സർക്കാർ”; സംസ്​ഥാനത്ത്​ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി. രവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. ഓണത്തിരക്ക് കണക്കിലെടുത്താണ് മദ്യശാലകളുടെ സമയം കൂട്ടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. പുതുക്കിയ സമയം ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് ബാധകമായിരിക്കും.

നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്. ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നാ​വി​ല്ലെ​ങ്കി​ൽ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്ന് കഴിഞ്ഞദിവസം ഹൈ​കോ​ട​തി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം നീട്ടാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles