Saturday, January 10, 2026

എലോൺ മസ്കിനെ തേടി ആ സ്ഥാനം വീണ്ടും എത്തി ! ‘ലോകത്തിലെ ഏറ്റവും വലിയ ധനികൻ’

ലോകത്തിലെ ഏറ്റവും ധനികൻ എന്ന സ്ഥാനത്തേക്ക് തിരിച്ചെത്തി ടെസ്ല, ട്വിറ്റർ സിഇഒ എലോൺ മസ്ക്. ടെസ്ല ഓഹരി വില കുതിച്ചുയർന്നതാണ് ഇപ്പോഴത്തെ ഈ നേട്ടത്തിന് കാരണമായത്. ആഡംബര ഉൽപ്പന്ന കമ്പനിയായ എൽഎംവിഎച്ച് ഉടമ ബെർണാഡ് അർണോൾട്ടിനെ മറികടന്നാണ് മസ്ക് ഈ നേട്ടം സ്വന്തമാക്കിയത്. 185 ബില്യൺ ഡോളറാണ് അർണോൾട്ടിൻ്റെ ആസ്തി. എന്നാൽ നിലവിൽ മസ്കിന്റെ ആസ്തി 187 ബില്യൺ ഡോളറാണ്.

ട്വിറ്റർ ഏറ്റെടുത്തത് മുതൽ ഒരുപാട് പ്രതിസന്ധികൾ മസ്ക് നേരിട്ടിരുന്നു. അതിനിടയിൽ ലോകത്തിലെ ഏറ്റവും ധനികൻ എന്ന സ്ഥാനം അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആ സ്ഥാനം തിരിച്ച് പിടിച്ചിരിക്കുകയാണ്  എലോൺ മസ്ക്.

Related Articles

Latest Articles