Saturday, September 26, 2026

75 സ്വാതന്ത്ര്യത്തിന്റെ നിറവിലും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന ജിഹാദികൾ

നമസ്ക്കാരം, 75 സ്വാതന്ത്ര്യത്തിന്റെ നിറവിൽ നിൽക്കുമ്പോഴും അഭിപ്രായസ്വാതന്ത്ര്യം എന്നത് നമുക്ക് അന്യമാണ്. ഒരു സിനിമയിൽ പോലും നമുക്ക് പറയാനുള്ള സന്ദേശമോ അല്ലെങ്കിൽ നടന്നതോ ആയ കാര്യങ്ങൾ പറയാൻ സാധിക്കാതെ വരുന്നുണ്ട്. ഒരു സംവിധായകന്റെ വ്യക്തിത്വത്തെയും അയാളുടെ സൃഷ്ട്ടിയിലുള്ള കടന്നുകയറ്റവുമൊക്കെ ഇതിന്റെ തന്നെ ഭാഗമാണ്. ദി കശ്മീർ ഫിലെസ് എന്ന ചിത്രം ഇറങ്ങിയപ്പോഴുള്ള ആക്രമണങ്ങൾ നമ്മളെല്ലാവരും കണ്ടതാണ്. ഒരു യഥാർത്ഥ നടന്ന സംഭവത്തെയാണ് വിവേക് അഗ്നിഹോത്രിയെന്ന മനുഷ്യൻ തന്റെ ആവിഷ്കാരത്തിലൂടെ ലോകജനതയോട് വിളിച്ചു പറഞ്ഞത്.
ഇതേ കുറിച്ച് രാഷ്ട്രീയ നിരീക്ഷകനായ TG Mohandas തന്റെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കുറിച്ചിരുന്നു. വൈറൽ ആയ ആ ഫേസ്ബുക് പോസ്റ്റിലേക്ക്; മാപ്പിള ലഹള ആധാരമാക്കി രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദ്ദേശിച്ചു. രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണൽ സെൻസർ ബോർഡ് കണ്ടു. വീണ്ടും മാറ്റങ്ങൾ വേണമത്രേ!

നാളെ മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവിൽ സിനിമയിൽ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും – വറ്റിയ പുഴ! ഒഎൻവി എഴുതിയത് പോലെ:

വറ്റിയ പുഴ, ചുറ്റും
വരണ്ട കേദാരങ്ങൾ
തപ്തമാം മോഹങ്ങളെ
ചൂഴുന്ന നിശ്വാസങ്ങൾ!

ഓർമ്മയുണ്ടോ കശ്മീർ ഫയൽസിലെ കുപ്രസിദ്ധ വാക്കുകൾ?:

ഗവൺമെന്റ് ഉൻകീ ഹോഗീ
ലേകിൻ സിസ്റ്റം ഹമാരാ ഹൈനാ??

പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹൻ സിനിമ നിർമ്മിച്ചത്.. അവർ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലർ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും!

നിർണായക സീനുകൾ കട്ട് ചെയ്തു മാറ്റിയാൽ സിനിമയ്ക്ക് ജീവനുണ്ടാവില്ല..
സെൻസർ ബോർഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല!

DAMNED IF YOU DO
DAMNED IF YOU DON’T !!

നിസ്സഹായനായി രാമസിംഹൻ നിൽക്കുന്നു, മുംബൈയിലെ തെരുവിൽ.. കത്തുന്ന വെയിലിൽ!

കുറ്റിത്താടി വളർന്നുള്ളോൻ
കാറ്റത്ത് മുടി പാറുവോൻ
മെയ്യിൽ പൊടിയണിഞ്ഞുള്ളോൻ
കണ്ണിൽ വെട്ടം ചുരത്തുവോൻ!

രാജ്യമൊട്ടാകെ ചർച്ചയായ ഒരു ചിത്രമായിരുന്നു വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കാശ്മീർ ഫയൽസ്. കശ്മീരിൽ ഹിന്ദു പണ്ഡിറ്റുകൾ നേരിട്ട ക്രൂരമായ ജീവിതകഥയെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചിത്രമാണ് ദി കാശ്മീർ ഫയൽസ്. 1990-കളിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ചും ചിത്രം വ്യക്തമായ ധർണ എല്ലാവര്ക്കും നൽകിയിരുന്നു. 1990-ൽ കാശ്മീരിലെ ഹിന്ദുക്കളുടെ വംശീയ ഉന്മൂലനത്തെ ചുറ്റിപ്പറ്റിയുള്ള സത്യവും യഥാർത്ഥവുമായ സംഭവങ്ങളെക്കുറിച്ചുള്ള ഇ ചിത്രത്തെ നിരവധിപേർ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വരെ ചിത്രം കാണുകയും വിവേക് അഗ്നിഹോത്രിയെ തന്റെ അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles