thai-boxing-alappuzha-girl-silver-medal
തായ്ലൻഡിൽ നടന്ന അന്താരാഷ്ട്ര മൂയ് തായ് മത്സരത്തിൽ കപ്പ് നേടി ആലപ്പുഴക്കാരി മാളവിക. ഹരിപ്പാട് പള്ളിപ്പാട് ലക്ഷ്മിവിലാസത്തിൽ മുരളീധരൻ നായരുടെയും വിജയലക്ഷ്മിയുടെയും മകൾ മാളവികയാണ് തായ്ബോക്സിങ്ങിൽ രണ്ടാം സ്ഥാനം നേടിയത്. അന്താരാഷ്ട്ര തായ് ബോക്സിങ്ങ് ഫെഡറേഷനാണ് മത്സരം സംഘടിപ്പിച്ചത്. 46 കിലോ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് പങ്കെടുത്ത മത്സരാർഥികളെ പരാജയപ്പെടുത്തിയാണ് മാളവികയുടെ വിജയം.
പതിനെട്ടാം നൂറ്റാണ്ടിൽ തായ്ലൻഡിൽ നിന്നുത്ഭവിച്ച ലോകപ്രസിദ്ധമായ ആയോദ്ധന കലയാണ് മൂയ് തായ് . മുഷ്ടി, കൈമുട്ട്, കാൽമുട്ട്, ഷിൻ (കാൽമുട്ടിനും കാൽപ്പത്തിക്കും ഇടയിലുള്ള നീളമേറിയ എല്ലുള്ള ഭാഗം) എന്നിവ ഉപയോഗിച്ച് ശക്തമായ ആഘാതത്തിലൂടെയാണ് എതിരാളികളെ നേരിടുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അംഗീകരിച്ച കായിക ഇനം കൂടിയാണിത്.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…