Tuesday, May 14, 2024
spot_img

തായ്‌ലൻഡ് നാവികസേനയുടെ കപ്പൽ മുങ്ങി; അപകടത്തിൽപ്പെട്ടത് 1987 മുതൽ ഉപയോഗിക്കുന്ന അമേരിക്കൻ നിർമ്മിത യുദ്ധകപ്പൽ, 33 നാവികർക്കായുള്ള തിരച്ചിൽ തുടരുന്നു

ബാങ്കോക്ക്: തായ്‌ലൻഡ് ഉൾക്കടലിൽ ഇന്നലെ രാത്രിയിലുണ്ടായ കൊടുങ്കാറ്റിൽ തായ് നാവികസേനയുടെ യുദ്ധ കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 33 നാവികരെ കാണാതായി.ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സൈനികരെ കണ്ടെത്തുന്നതിനായി അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചതായി നാവികസേന വ്യക്തമാക്കി .

എച്ച്‌ടിഎംഎസ് സുഖോതായ് എന്ന യുദ്ധ കപ്പലാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ മുങ്ങുകയായിരുന്നു. 106 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയിൽ ഒറ്റരാത്രികൊണ്ട് 73 പേരെ രക്ഷിക്കാനേ സൈന്യത്തിന് കഴിഞ്ഞുള്ളു . ബാക്കി 33 പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് നാവിക സേന.

നിലവിൽ സംഭവത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രക്ഷപ്പെടുത്തിയ മൂന്ന് ജീവനക്കാരുടെ നില ഗുരുതരമായി തുടരുകയാണ് . കപ്പലിൽ വെള്ളം കയറിയതിനെ തുടർന്ന് കപ്പലിന്റെ ഹൾ വെള്ളത്തിനടിയിലാകുകയും പവർ റൂം ഷോർട്ട് സർക്യൂട്ടാകുകയും ചെയ്‌തതായാണ് അപകടകാരണമെന്നാണ് അധികൃതർ പറയുന്നത്. 1987 മുതൽ ഉപയോഗിക്കുന്ന യുഎസ് നിർമ്മിത യുദ്ധ കപ്പലാണ് അപകടത്തിൽപ്പെട്ട സുഖോതായ്.

Related Articles

Latest Articles