Thursday, May 16, 2024
spot_img

അഫ്ഗാനിൽ താലിബാന്റെ നാടകങ്ങൾ തുടരുന്നു; മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായിയുമായി പ്രഹസന ചർച്ച നടത്തി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് ക​ർ​സാ​യി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി താ​ലി​ബാ​ൻ. ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ക​മാ​ൻ​ഡ​റും മു​തി​ർ​ന്ന നേ​താ​വു​മാ​യ അ​ന​സ് ഹ​ഖ്ഖാ​നി​യാ​ണ് ഹ​മീ​ദ് ക​ർ​സാ​യി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. തങ്ങൾ മുൻകാലങ്ങളിലെ താലിബാനല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചർച്ചകളും മാധ്യമങ്ങളെ കാണുന്നതുമൊക്കെ എന്ന് വിദേശകാര്യ വിദഗ്ദർ സംശയിക്കുന്നു

സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ച​ർ​ച്ച. ക​ർ​സാ​യി​ക്കൊ​പ്പം പ​ഴ​യ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യി​രു​ന്ന അ​ബ്ദു​ള്ള അ​ബ്ദു​ള്ള​യു​മു​ണ്ടാ​യി​രു​ന്നു. താ​ലി​ബാ​ൻ സം​ഘ​ത്തി​ലെ പ്ര​ധാ​ന വി​ഭാ​ഗ​മാ​ണ് ഹ​ഖ്ഖാ​നി ഗ്രൂ​പ്പ്. കാ​ബൂ​ൾ പി​ടി​ച്ചെ​ടു​ത്ത​ത് ഇ​വ​രാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​ഖ്ഖാനി ഗ്രൂ​പ്പാ​ണ് അ​ഫ്ഗാ​നി​ലെ പ്ര​ധാ​ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ​ല്ലാം ന​ട​ത്തി​യ​ത്.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം തങ്ങളുടെ കൈയിൽ വന്നു എങ്കിലും ബാഹ്യശക്തികളുടെ ഇടപെടലുകൾ ഉണ്ടാവുമോ എന്ന് താലിബാൻ ഭയക്കുന്നതിന്റെ ഭാഗമാണ് അവരുടെ ഈ നയം മാറ്റം

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak

Related Articles

Latest Articles