Thampanoor Murder
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടൽ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ (Thampanoor Murder) പ്രതിയായ അജേഷിക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയുടെ ആദ്യത്തെ കൊലക്കേസല്ല ഇതെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതക സമയത്ത് ഇയാൾ ലഹരിയിലായിരുന്നു. ആറ്റിങ്ങലിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാളെന്നും പോലീസ് അറിയിച്ചു. ഗുണ്ടാ ലിസ്റ്റിൽ ഉള്ള ഇയാൾക്കെതിരെ എട്ടോളം കേസുകളും നിലവിലുണ്ട്. സ്വദേശമായ കല്ലിയോട് നിന്നാണ് ഷാഡോ പോലീസ് ഇയാളെ പിടികൂടിയത്.
അതേസമയം തമ്പാനൂരിലെ ഹോട്ടലിൽ ജീവനക്കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മൂന്ന് മാസം മുൻപ് നടന്ന വാക്കുതർക്കമെന്ന് പോലീസ് പറഞ്ഞു. ഹോട്ടൽ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പനായിരുന്നു പട്ടാപ്പകൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ നെടുമങ്ങാട് സ്വദേശി അജീഷിനെ (36) പോലീസ് പിടികൂടിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മൂന്ന് മാസം മുൻപ് അയ്യപ്പനും അജീഷും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെ ബൈക്കിൽ ആയുധവുമായി എത്തിയ അജീഷ് ഹോട്ടലിലേക്ക് കയറി വെട്ടിക്കൊലപ്പെടുത്തുകയാണ് ചെയ്തത്. ഹോട്ടലിലേക്ക് ആയുധവുമായെത്തി അയ്യപ്പെനെ വെട്ടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഹോട്ടൽ ഉടമയുടെ ബന്ധുവാണ് കൊല്ലപ്പെട്ട അയ്യപ്പൻ. സംഭവത്തിൽ കേസന്വേഷണം തുടരുകയാണ്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…