Thursday, May 16, 2024
spot_img

‘ബിജെപിയെ പിന്തുണച്ച വോ‍ട്ടർമാർക്ക് നന്ദി;ജനങ്ങൾക്ക് വേണ്ടി കൂടുതൽ ശക്തമായി പ്രവ‍ർത്തിക്കും’:തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രധാനമന്ത്രി

ദില്ലി : തെരഞ്ഞെടുപ്പ് ഫലത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വീറ്റിലൂടെയാണ് ത്രിപുരയിലെയും മേഘാലയയിലെയും നാ​ഗാലാന്റിലെയും വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചത്.
കൂടാതെ ബിജെപി കൂടുതൽ ശക്തമായി ജനങ്ങൾക്ക് വേണ്ടി പ്രവ‍ർത്തിക്കുമെന്നും അ​ദ്ദേഹം ട്വീറ്റ് ചെയ്തു.

ത്രിപുരയിലും നാ​ഗാലാന്റിലും ബിജെപി സഖ്യം വിജയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വികസന നയത്തിനും പ്രതിച്ഛായക്കും കിട്ടിയ വിജയമെന്ന് ബിജെപി നേതാക്കളും പ്രതികരിച്ചു.

Related Articles

Latest Articles