Sunday, September 20, 2026

അട്ടപ്പാടിയിലെ മധു കേസിൽ പതിനാലാം സാക്ഷിയും കൂറ് മാറി;. ഇതോടെ കൂറുമാറിയവരുടെ എണ്ണം നാലായി;ആനന്ദനാണ് കോടതിയില്‍ മൊഴി മാറ്റിയത്

ആള്‍ക്കൂട്ട ആക്രമണത്തില്‍ അട്ടപ്പാടിയിലെ യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പതിനാലാം സാക്ഷിയും കൂറ് മാറി. ആനന്ദനാണ് കോടതിയില്‍ മൊഴി മാറ്റിയത്. ഇതോടെ മധു കേസില്‍ കൂറുമാറിയവരുടെ എണ്ണം നാലായി. കേസിലെ സാക്ഷികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു.

പാലക്കാട് ജില്ലാ ജഡ്ജി ചെര്‍മാനായിട്ടുള്ള കമ്മറ്റിയുടേതായിരുന്നു ഉത്തരവ്. സാക്ഷികള്‍ കൂറുമാറാതിരിക്കാനാണ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

Related Articles

Latest Articles