Sunday, May 19, 2024
spot_img

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം പതിപ്പിന് ഇന്ന് മുംബൈയില്‍ തുടക്കം

മുംബൈ :പുത്തന്‍ രൂപ ഭാവത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം പതിപ്പിന് ഇന്ന് മുംബൈയില്‍ തുടക്കം.അതിനാൽ തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഇനി ഉറക്കമില്ലാ രാത്രികൾ . ഇന്ന് രാത്രി 7.30 ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.

ലീഗിൽ ആകെ പത്ത് ടീമുകള്‍. മഹാരാഷ്ട്രയിലെ നാല് വേദികളിലായി 74 കളികള്‍. പ്ലേ ഓഫിന് മുമ്പ് ഓരോ ടീമിനും 14 മത്സരങ്ങള്‍. കോവിഡ് മാനദണ്ഡ പ്രകാരം 25 ശതമാനം കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട് . ഈവർഷത്തെ പുതിയ ടീമുകളാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും .അടുത്ത വര്‍ഷംമുതല്‍ ആറ് ടീമുകളെ ഉള്‍പ്പെടുത്തി വനിതാ ഐപിഎല്‍ തുടങ്ങാനൊരുങ്ങുകയാണ് ബിസിസിഐ.

Related Articles

Latest Articles