ദില്ലി: 68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.മലയാളത്തിന് ഇത്തവണ 8 പുരസ്കാരങ്ങള്‍ ആണ് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരം അപര്‍ണ ബാലമുരളിയും മികച്ച നടനുള്ള അവാര്‍ഡ് സൂര്യയും അജയ് ദേവ്ഗണും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്കാരം നടന്‍ ബിജു മേനോനും ഏറ്റുവാങ്ങി.
മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ സച്ചിയുടെ പുരസ്കാരം ഭാര്യ സിജിയാണ് ഏറ്റുവാങ്ങിയത്. മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നഞ്ചിയമ്മയും സ്വീകരിച്ചു. സച്ചി കൂടെ ഇല്ലാത്തത് മാത്രമാണ് ദുഃഖം എന്നാണ് ഭാര്യ സിജി പ്രതികരിച്ചത്.
അംഗീകരിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നാണ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് ആശാ പരേഖ് മാധ്യമങ്ങളോട് പറഞ്ഞത്.എന്നെ പരിഗണിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ജൂറി അംഗങ്ങളോടും പ്രധാന മന്ത്രിയോടും നന്ദി അറിയിക്കുന്നുവെന്നും ആശാ പരേഖ് പറഞ്ഞു.

