Tuesday, December 23, 2025

യുവതിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി നടത്തിയത് ആസൂത്രിത ആക്രമണം ; ജോളി സ്ഥാപനത്തിലെത്തിയത് ആയുധവുമായെന്ന് പോലീസ്

കൊച്ചി : യുവതിയുടെ കഴുത്തറുത്ത സംഭവം ആസൂത്രിത ആക്രമണമാണെന്ന് പോലീസ്. കൊച്ചിയിലെ വിസാ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ പ്രതി ജോളി ആയുധവുമായാണ് എത്തിയത്. സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

കത്തി കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയതെന്ന് പ്രതി പറഞ്ഞു. ട്രാവൽ ഏജൻസി ഉടമ അൻപതിനായിരം രൂപയാണ് പ്രതിക്ക് നൽകാനുണ്ടായിരുന്നത്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നൽകിയത്. പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Latest Articles