Monday, October 12, 2026

പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ; പ്രതിയെ കിട്ടാതെ നട്ടം തിരഞ്ഞ് പോലീസ്

ഇടുക്കി: പോക്സോ കേസിലെ പ്രതി രക്ഷപെട്ട സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. പ്രതിക്ക് എസ്കോർട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും.
കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പോക്സോ കേസ് പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ കുട്ടിയുടെ അച്ഛനാണ് കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. വൻ പോലീസ് സംഘമാണ് പ്രതിക്കുവേണ്ടി തിരച്ചിൽ നടത്തുന്നത്.

Related Articles

Latest Articles