Sunday, June 2, 2024
spot_img

മധ്യവയസ്കനെ തട്ടികൊണ്ടുപോയ പ്രതി പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം ; മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമാലയും ബ്രേസ് ലെറ്റും പിടിച്ചു പറിച്ച കേസിലെ മുഖ്യപ്രതി
ചിറമുക്ക് സ്വദേശി സൂര്യകുമാർ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിൽ.സൂര്യകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം കൈമനം സ്വദേശിയായ പത്മനാഭനെയാണ് ബാർ ഹോട്ടലിനു മുന്നിൽ നിന്ന് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയത്.

ശേഷം ആറ്റുകാലിന് സമീപം ചിറമുക്കില്‍ ദേഹോപദ്രവം ഏല്‍പ്പിച്ച്‌ സ്വര്‍ണമാലയും ബ്രേസ്ലെറ്റും പിടിച്ചുപറിച്ച് ബണ്ടുറോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.ഒളിവിലായിരുന്ന പ്രതിയെ ഡെപ്യൂട്ടി കമീഷണര്‍ അങ്കിത് അശോകിന്റെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് എ. സി. പി എസ്. ഷാജിയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് എസ്. എച്ച്‌. ഒ സന്തോഷ്, എ. എസ്. ഐ മാരായ അല്‍ഫിന്‍ ജോസ്, അജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles