എറണാകുളം ; വ്യാജ ബില്ലുണ്ടാക്കി സര്‍ക്കാര്‍ പണം തട്ടാന്‍ ശ്രമിച്ച രണ്ട് അധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. എറണാകുളം ഡയറ്റിലെ സീനിയര്‍ ലക്ചറര്‍ ശ്രീകുമാരി ടി, ലക്ചറര്‍ ഹാരിസ് ചെറാപ്പുറത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഘടിപ്പിക്കാത്ത പരിപാടിയുടെ പേര് പറഞ്ഞ് വ്യാജ ബില്ലുണ്ടാക്കി പണം ലഭിക്കാനായി ട്രഷറിയെ സമീപിക്കുകയായിരുന്നു ഇവർ . അഞ്ചുദിവസത്തെ റെസിഡന്‍ഷ്യല്‍ ട്രെയിനിങ് പ്രോഗ്രാമിന്റെ ചെലവുകള്‍ എന്ന പേരിലാണ് ട്രഷറിയെ ഇവർ സമീപിച്ചത്. സെമിനാറിന്റെ ഹാജര്‍ വിവരങ്ങളും മറ്റും ഇവര്‍ കൈമാറിയിരുന്നു.
ഇതിന് ശ്രീകുമാരിക്കൊപ്പം ഹാരിസ് ചെറാപ്പുറത്ത് കൂട്ടുനിന്നു. ഹാരിസ് ചെറാപ്പുറത്ത് നിലവില്‍ പാലക്കാട് ഡയറ്റില്‍ ജോലി ചെയ്യുകയാണ്. ഡയറ്റിലെ പരിപാടികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകളുടെ വിനിയോഗത്തില്‍ ക്രമക്കേട് നടത്തിയതായും കണ്ടെത്തി. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.തുടർന്ന് അധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു .

