Saturday, May 18, 2024
spot_img

പണിമുടക്ക് ഉടൻ പിൻവലിക്കണം; ശക്തമായ ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പണിമുടക്കിന്റെ പേരിൽ കേരളത്തിൽ സാധാരണക്കാർക്കെതിരെ സർക്കാർ സ്പോൺസേർഡ് അക്രമം നടക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പണിമുടക്ക് പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയാൻ സമരക്കാർ തയ്യാറാവണമെന്നും പുറത്തിറങ്ങിയ സാധാരണക്കാരെ സമരക്കാർ ആക്രമിച്ചത് പ്രതിഷേധാർഹമാണെന്നും . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സർക്കാർ സമരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം ആരോപിച്ചു .

കൂടാതെ സർക്കാർ‌ ജീവനക്കാർ പണിമുടക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്ത് വന്നത് പിണറായി വിജയന് മുഖത്തേറ്റ പ്രഹരമാണെന്നും സംസ്ഥാനത്തെ ജനങ്ങളെ രണ്ട് ദിവസം ബന്ദികളാക്കുന്ന സമരാഭാസം അപലപനീയമാണെന്നും . സാമ്പത്തിക വർഷത്തിൻ്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖല തകർക്കുമെന്ന് ഏത് കൊച്ചുകുട്ടികൾക്ക് പോലും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണ്. ഇന്ത്യയിൽ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്കിൽ കേരളം നിശ്ചലമാവുന്നത് മലയാളികൾക്ക് മുഴുവൻ അപമാനമാണ്. സമരത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം’- സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Related Articles

Latest Articles