Sunday, May 19, 2024
spot_img

നിയമനത്തിൽ ചട്ടലംഘനമെന്ന ആരോപണം തള്ളി;കാരണം കാണിക്കൽ നോട്ടീസിന് ഗവർണർക്ക്
മറുപടി നൽകി കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂര്‍: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ. അഭിഭാഷകൻ മുഖേനയാണ് ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകിയത്. നിയമനത്തിൽ ചട്ടലംഘനമെന്ന ആരോപണം തള്ളിയാണ് കണ്ണൂർ വി സിയുടെ മറുപടി. പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ നൽകിയ സമയ പരിധി ഇന്ന് അവസാനിരിക്കെയാണ് വി സി മറുപടി നൽകിയത്.

നേരത്തെ ഏഴ് വിസിമാര്‍ ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു.കാലിക്കറ്റ്, കുസാറ്റ് വിസിമാർ കൂടിയാണ് ഇനി മറുപടി നൽകേണ്ടത്. മറുപടി നൽകിയ വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് മറുപടി നൽകിയ വിസിമാർ ഗവർണറെ അറിയിച്ചത്.

Related Articles

Latest Articles