Sunday, May 19, 2024
spot_img

മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്കോ ?ഏഴാം തീയതി ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല

സിംഗിൾ ഡ്യൂട്ടി അടക്കമുള്ള പരിഷ്‌കാര നടപടികളുമായി സഹകരിച്ചാൽ എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് കെഎസ്ആർടിസി ജീവനക്കാർക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാഴായി. പരീക്ഷണാടിസ്ഥാനത്തിലുള്ള പരിഷ്‌കരണ നടപടികളോട് യൂണിയൻ നേതാക്കൾ സഹകരിച്ചിരുന്നു. പിന്നാലെ ഓണം വരെയുള്ള കുടിശ്ശിക തീർത്തത് അടക്കം രണ്ട് മാസം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകിയിരുന്നു. എന്നാൽ ഈ മാസം ഏഴാം തീയതി ആയിട്ടും ശമ്പളം തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല.

ശമ്പളം കൃത്യമായി നൽകുമെന്ന ജനങ്ങൾക്ക് നൽകിയ വാക്കാണ് മുഖ്യമന്ത്രി തെറ്റിച്ചിരിക്കുന്നത്.ഇത് മുഖ്യമന്ത്രി കെ എസ ആർ ടി സി ജീവനക്കാരോട് ചെയ്യുന്ന ക്രൂരതയാണ്.കൃത്യമായി ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ജീവനക്കാരുടെ കുടുംബം അടക്കം രംഗത്ത് വന്നിരുന്നു

Related Articles

Latest Articles