Saturday, January 10, 2026

ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപനം ; ഇന്നും പാ‍ർലമെന്‍റിൽ ഉന്നയിക്കും, ചുവടുകൾ ഉറപ്പിച്ച് വടക്ക് കിഴക്കൻമേഖലയിൽ ഇന്ത്യയുടെ വ്യോമസേനാഭ്യാസം

ദില്ലി:അതിർത്തിയിൽ നിന്ന് തൽകാലം പിൻമാറ്റമില്ലെന്ന ഉറച്ച തീരുമാനത്തിൽ ആണ് കരസേന.വടക്ക് കിഴക്കൻ മേഖലയിലെ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും. കിഴക്കൻ എയർ കമാൻഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്. യുദ്ധ വിമാനങ്ങൾ ഹെലികോപ്റ്ററുകൾ നിരീക്ഷണ വിമാനങ്ങൾ ഉൾപ്പെടെയുള്ളവ സേനാഭ്യാസത്തിൽ പങ്കെടുക്കും. ശൈത്യകാലത്തും ശക്തമായ നിരീക്ഷണം തുടരും.ചൈന അരുണാചൽ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ എത്തിച്ചുവെന്നാണ് സ‍ർക്കാർ വിലയിരുത്തൽ.

അതേസമയം, ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപന വിഷയം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെൻറിൽ ഉയർത്തും. വിഷയം ചർച്ചക്കെടുക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്

Related Articles

Latest Articles