Saturday, September 19, 2026

എ ഐയുടെ വരവ് പേടിഎമ്മിൻ്റെ മാതൃകമ്പനി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കാൻ കാര്യക്ഷമതയും പരിഗണനയിൽ

മുംബയ്: ഡിജിറ്റൽ പേയ്‌മെൻ്റ് ആപ്പായ പേടിഎമ്മിൻ്റെ മാതൃകമ്പനി വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയിലെ വിവിധ വിഭാഗങ്ങളിലായി ജോലിചെയ്യുന്ന ചുരുങ്ങിയത് ആയിരം പേരെയെങ്കിലും കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായാണ് സൂചന. ചിലവ്ചുരുക്കലിൻ്റെ ഭാഗമായി വിവിധ വകുപ്പുകളിൽ എ ഐ സാങ്കേതിക വിദ്യ നടപ്പാക്കിയതിന് പിന്നാലെയാണ് കനത്ത നടപടി.

ചെലവ്‌ചുരുക്കലും പ്രവർത്തനത്തിലെ കാര്യക്ഷമതയുമാണ് ലക്ഷ്യമിടുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ധനകാര്യസ്ഥാപനങ്ങളിൽ ആവർത്തിച്ചുവരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഈ നീക്കം. ഒക്‌ടോബർ ആദ്യവാരം തന്നെ ഇത്തരത്തിൽ പിരിച്ചുവിടൽ ആരംഭിച്ചെന്നാണ് സൂചന. എ ഐ സാങ്കേതിക വിദ്യ നടപ്പാക്കുക വഴി 10 ശതമാനമെങ്കിലും പ്രവർത്തനചിലവ് കുറക്കാമെന്നാണ് കമ്പനി കരുതുന്നത്. ഇതുവഴി പ്രതീക്ഷിച്ചതിലും കൂടുതൽ ഫലം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

Related Articles

Latest Articles