Thursday, May 16, 2024
spot_img

‘വിശ്വനാഥനെതിരായ ആക്രമണം അട്ടപ്പാടി മധുവിന് സംഭവിച്ചതിന് സമാനം;
ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നു;പോലീസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട് : മെഡിക്കൽ കോളജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ ആദിവാസി യുവാവിനെ ചെയ്യാത്ത മോഷണക്കുറ്റം ആരോപിച്ച് നടന്ന ആൾക്കൂട്ടം ആക്രമിച്ചതും അദ്ദേഹത്തിന്റെ മരണവും അന്വേഷിക്കണമെന്നും കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. അട്ടപ്പാടി മധുവിനെതിരെ നടന്നതിന് സമാനമായ രീതിയിലാണ് വിശ്വനാഥനെതിരെയും ആൾക്കൂട്ട ആക്രമണം നടന്നത്. മോഷണകുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം എത്തിയത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിച്ചു വന്നിട്ടും പൊലീസിന്റെ തികഞ്ഞ അനാസ്ഥ കാണിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു . വിശ്വനാഥനെ കാണാതായ ദിവസം തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടും അർഹിച്ച പ്രാധാന്യം നൽകാതെ അന്വേഷണം നടത്താൻ കൂട്ടാക്കാതിരുന്ന പൊലീസ് അവരെ അധിക്ഷേപിക്കുകയായിരുന്നു. പൊലീസ് നീതിബോധത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നു. പിണറായി സർക്കാരിന്റെ ഭരണത്തിൽ സംസ്ഥാനം ആൾക്കൂട്ട മർദനങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിക്കുകയാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Related Articles

Latest Articles