Tuesday, April 30, 2024
spot_img

തുടർചലനങ്ങളിൽ വിറങ്ങലിച്ച് തുർക്കി !!
ഭൂമി കുലുക്കത്തിലും നവജാതശിശുക്കളെ ചേർത്തുപിടിച്ച് തുർക്കിയിലെ മാലാഖമാർ

അംഗാര : ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിൽ നിന്നും പുറത്തു വരുന്ന ഓരോ ദൃശ്യങ്ങളെയും ഉൾക്കിടിലത്തോടെയാണ് ലോകം കാണുന്നത്. ദുരന്തമുഖത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾക്കൊപ്പം ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും ദൃശ്യങ്ങളും ചിലപ്പോഴെങ്കിലും പുറത്തു വരുന്നുണ്ട് .അത്തരം ദൃശ്യങ്ങൾ പെട്ടെന്ന് വൈറലാകുകയും ചെയ്യുന്നുണ്ട്. ഭൂകമ്പത്തിൽ ആശുപത്രി കെട്ടിടം കുലുങ്ങുമ്പോഴും നവജാതശിശുക്കളെ കൈവിടാതെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന നഴ്സുമാരുടെ അത്തരത്തിലുള്ള ഒരു ദൃശ്യം ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്. ഗാസിയാൻടൈപ്പ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഭൂചലനമുണ്ടായപ്പോൾ നവജാതശിശുക്കളെ പരിചരിക്കുന്ന യൂണിറ്റിലേക്ക് 2 നഴ്സുമാർ ഓടിയെത്തുകയും . ഭൂകമ്പത്തിൽ കുലുങ്ങുന്ന ബേബി ഇൻകുബേറ്ററുകൾ താഴെ വീഴാതെ ഇരുകൈകളും കൊണ്ട് മുറുകെ പിടിച്ചുനിൽക്കുകയുമാണ്. പൂർവസ്ഥിതിയിലാകുന്നതുവരെ അവർ പിടിച്ചുനിൽക്കുന്നത് വിഡിയോയിൽ കാണാം. ഡെവ്ലറ്റ് നിസാം, ഗാസ്വൽ കാലിസ്കൻ എന്നീ നഴ്സുമാരാണ് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കിയതെന്ന് തുർക്കിയിലെ രാഷ്ട്രീയ നേതാവ് ഫാത്മ സാഹിൻ വിഡിയോയ്ക്കൊപ്പം പ്രത്യേകം എടുത്തു പറയുന്നുണ്ട്.

.

Related Articles

Latest Articles