Thursday, October 29, 2026

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം. പ്രതി പ്രൊവത് ദാസില്‍ നിന്ന് പുറത്ത് വന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

പാലക്കാട്: അട്ടപ്പാടിയില്‍ വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലത്ത് 35-കാരിയെയും നാല് വയസ്സുള്ള കുഞ്ഞിനെയും കൊല്ലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതി ഗര്‍ഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അറസ്റ്റിലായ പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി പ്രൊവത് ദാസ് പോലീസിനോട് വെളിപ്പെടുത്തി.

കൊല്ലപ്പെട്ട പ്രോണിതയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പ്രൊവത് ദാസ്. പശ്ചിമ ബംഗാളില്‍ വച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. പ്രോണിതയുടെ ഭര്‍ത്താവ് മംഗലാപുരത്തേക്ക് ജോലി ആവശ്യത്തിനായി പോയ സമയത്ത്, പ്രതി പ്രോണിതയെയും നാലുവയസ്സുകാരനായ കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു.

കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ വെച്ച് യുവതി ഗര്‍ഭിണിയാണോ എന്ന് പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ നല്‍കിയിരുന്നുവെങ്കിലും, പരിശോധനാ ഫലം വാങ്ങാതെയാണ് ഇരുവരും മടങ്ങിയത്. ഇതിനുശേഷം താമസസ്ഥലത്ത് വെച്ച് ഇരുവരും മദ്യപിക്കുകയും ഗര്‍ഭത്തെ ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടാവുകയുമായിരുന്നു. തര്‍ക്കത്തിനിടെ ആസൂത്രിതമായി പ്രതി പ്രോണിതയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. അമ്മ ക്രൂരമായി കൊല്ലപ്പെടുന്നത് കണ്ടുനിന്ന നാല് വയസ്സുകാരനായ കുഞ്ഞിനെയും പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Related Articles

Latest Articles