Monday, December 22, 2025

ബാൾട്ടിമോർ അപകടം; പാലത്തിലിടിച്ച കപ്പലിന്റെ മാനേജിങ് കമ്പനി പാലക്കാട് സ്വദേശിയുടേത്

വാഷിംഗ്ടൺ: യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ച ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി മലയാളിയുടേത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണ് കപ്പലിന്റെ മാനേജിംഗ് കമ്പനി. സിംഗപ്പൂർ പതാകയുള്ള കണ്ടെയ്‌നർ കപ്പൽ ഡാലിയാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണ്. ഇവരുടെ പേരുവിവരങ്ങൾ ഇതുവരെയും അധികൃതർ പുറത്തുവിട്ടിട്ടില്ല. ലോക പ്രശസ്ത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ഡാലിയുടെ പേരാണു കപ്പലിന്.

കപ്പൽ ബാൾട്ടിമോറിലെ പാലത്തിൽ വന്ന് ഇടിച്ചതിനെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു. സംഭവ സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ പുഴയിൽ വീണു. പാലത്തിൽ ജോലി ചെയ്തിരുന്ന ആറ് തൊഴിലാളികളും വെള്ളത്തിൽ വീണു. ഇവരുടെ മരണം സ്ഥിരീകരിച്ചതോടെ തെരച്ചിൽ അവസാനിപ്പിച്ചു. തകർന്ന പാലം പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് സന്ദർശിക്കും.

Related Articles

Latest Articles