Saturday, April 27, 2024
spot_img

‘ദി ഗ്രേറ്റ് ഇന്ത്യൻ ഹീറോസ്’! ഡാലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ പ്രശംസിച്ച് ജോ ബൈഡൻ; സർക്കാർ ചെലവിൽ പാലം പുനർനിർമ്മിക്കുമെന്ന് അമേരിക്കൻ ഭരണകൂടം

വാഷിങ്ടൻ: ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട് കീ പാലം തകർന്നുണ്ടായ അപകടത്തിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച അധികൃതരെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘ഹീറോസ്’ എന്ന് വിളിച്ചാണ് ഇന്ത്യൻ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചത്. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.

‘‘കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് മേരിലാൻഡ് ഗതാഗത വകുപ്പിനെ അറിയിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞു. തൽഫലമായി, പാലം തകരുന്നതിനു മുൻപ് ഗതാഗതം നിയന്ത്രിക്കാൻ അധികാരികൾക്ക് സാധിച്ചു. തീർച്ചയായും അത് ഒരുപാട് ജീവനുകൾ രക്ഷിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ച ധീരരായ രക്ഷാപ്രവർത്തകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു’’ എന്ന് ജോ ബൈഡ‍ൻ പറഞ്ഞു.

Related Articles

Latest Articles