Tuesday, June 18, 2024
spot_img

പാർലമെന്റിനെ നിന്ദിക്കുന്ന തരത്തിലാണ് പ്രതിപക്ഷത്തിന്റെ പെരുമാറ്റം ; രാഹുൽ ഗാന്ധി വന്നതിന് ശേഷം കോൺ​ഗ്രസിന്റെ രാഷ്‌ട്രീയ നിലവാരം ഇടിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി : പാർലമെന്റ് നടപടികൾ നിരന്തരം തടസ്സപ്പെടുത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ പ്രതിപക്ഷം പങ്കെടുക്കാത്തതിൽ നിരാശയുണ്ട്. രാഹുലിന്റെ വരവോടെ കോൺഗ്രസിന്റെ രാഷ്‌ട്രീയ നിലവാരം എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി അമിത് ഷാ പറയുന്നു.

പാർലമെന്റ് നടപടികളെ നിന്ദിക്കുന്ന തരത്തിലാണ് പ്രതിപക്ഷത്തിന്റെ പെരുമാറ്റം. ആർട്ടിക്കിൾ 370 ആയാലും, സിഎഎ ആയാലും, അവർ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്. എന്നിട്ടും പ്രതിപക്ഷം അവർ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് അമിത് ഷാ പറയുന്നു. അതേസമയം, രാഹുൽ ഗാന്ധി നേതൃസ്ഥാനത്ത് എത്തിയതിന് ശേഷമാണ് പാർട്ടിയുടെ രാഷ്‌ട്രീയ നിലവാരം ഇത്രയും താഴ്ന്നത്. കഴിഞ്ഞ 10 വർഷമായി പാർലമെന്റ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ കാരണങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്ക് പ്രധാനമന്ത്രി നൽകുന്ന മറുപടി തുടർച്ചയായി തടസ്സപ്പെടുത്തുന്നത് കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യമാണ്. അതും അവർ ചെയ്തു. ഇത്തരം നടപടികൾ നരേന്ദ്രമോദിയോടുള്ള അനാദരവല്ലെന്നും, മറിച്ച് ഭരണഘടനാ സംവിധാനത്തോടുള്ള അനാദരവാണെന്നും അമിത് ഷാ വ്യക്തമാക്കി.

Related Articles

Latest Articles