Friday, May 3, 2024
spot_img

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി ബിജെപി നേതൃത്വം ! 50,000 വോട്ടുകൾ കൂടി അധികം നേടിയാൽ വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടിക തയ്യാർ ; സ്ഥാനാർത്ഥി പട്ടികയിൽ നടൻ ഉണ്ണിമുകുന്ദനും

കൊച്ചി: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി ബിജെപി നേതൃത്വം. ഇതിന്റെ ഭാഗമായി കഴിഞ്ഞ തവണ നേടിയതിൽ നിന്ന് 50,000 വോട്ടുകൾ കൂടി അധികമായി നേടിയാൽ വിജയം സുനിശ്ചിതമാക്കാൻ സാധിക്കുന്ന മണ്ഡലങ്ങളുടെ പട്ടിക, നേതൃത്വം തയ്യാറാക്കി കഴിഞ്ഞു. ഈ പട്ടികയിൽ മുൻ നിരയിലുള്ള പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പ്രശസ്ത നടന്‍ ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം ആലോചിക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ മത്സരിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മണ്ഡലത്തിൽ മത്സരിക്കില്ല എന്നാണ് വിവരം.

ശബരിമല അയ്യപ്പനെ പ്രമേയമാക്കിയ മാളികപ്പുറം സിനിമയില്‍ ഉണ്ണിമുകുന്ദന്‍ ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടുവെന്നും അതിനാല്‍ ഉണ്ണി മുകുന്ദനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്ന് ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്നും സുരേന്ദ്രന്‍ മാറിയ സ്ഥിതിക്ക് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെയും ഉണ്ണി മുകുന്ദനെയുമാണ് പകരം പരിഗണിക്കുന്നത്. കുമ്മനത്തിന്റെ പേരിനു മുന്‍തൂക്കമുണ്ട്. എന്നാല്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാർത്ഥിയാകുന്നതോടെ ചിത്രം മാറുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്. കഴിഞ്ഞ തവണ മികച്ച മുന്നേറ്റമുണ്ടാക്കാനായ മണ്ഡലത്തില്‍ ഇത്തവണ 50,000 വോട്ടുകള്‍ അധികമായി നേടിയാല്‍ ജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

Related Articles

Latest Articles