Friday, October 16, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം ബാഗിൽ പൊതിഞ്ഞ നിലയിൽ; പോലീസ് അന്വേഷണം ഊർജിതം

മുംബൈ : മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിൽ അഹ്മദാബാദ് ഹൈവേയുടെ വശത്ത് നൈഗാവ് പാലത്തിന് സമീപമാണ് പതിനഞ്ചുകാരിയുടെ മൃതദേഹം ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വഴിയാത്രക്കാരനാണ് മൃതദേഹം അടങ്ങിയ ബാഗ് ആദ്യം കാണുന്നത്. തുടർന്ന് ഇയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പെൺകുട്ടിയുടെ ശരീരത്തിൽ കുത്തി പരിക്കേൽപ്പിച്ച മുറിവുകൾ ഉണ്ടെന്നാണ് വിവരം.

മുംബൈയിലെ അന്ധേരി സ്വദേശിനിയാണ് പെൺകുട്ടി. കുട്ടിയെ തട്ടികൊണ്ടുപോയതായി വീട്ടുകാർ നേരത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രാവിലെ സ്‌കൂളിൽ പോകാനായി ഇറങ്ങിയ കുട്ടി തിരികെ എത്തിയില്ല എന്നായിരുന്നു പരാതി.

കുട്ടിയുടെ മരണത്തിൽ പോലീസ് 302-ാം വകുപ്പ് പ്രകാരം കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ഉൾപ്പെടെയുള്ളവ പോലീസ് പരിശോധിക്കും.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വാസിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles