Sunday, April 28, 2024
spot_img

പാകിസ്ഥാനിൽ നാശനഷ്ടം വിതച്ച് പ്രളയം ; രക്ഷാ പ്രവർത്തനത്തിന് കൃത്യമായ രൂപരേഖ ഇല്ലാതെ വലഞ്ഞ് പാകിസ്ഥാൻ ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

ഇസ്ലാമാബാദ്: ശക്തമായ മഴയിൽ മുങ്ങി പാകിസ്ഥാൻ .മരണ നിരക്ക് 1000 കടന്നു. ഇത് വരെ 33 ദശലക്ഷം ആളുകളെയാണ് മഴക്കെടുതി ബാധിച്ചത്.1456 പേർക്ക് പരിക്ക് പറ്റി.
കൃത്യമായ രൂപരേഖയുടെയും നേതൃത്വത്തിന്റെയും അഭാവം മൂലം പലയിടത്തും കുടുങ്ങി കിടക്കുന്ന ജനങ്ങളെ രക്ഷിക്കാൻ കഴിയുന്നില്ല .കൂടാതെ രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന ഉപകരണങ്ങളുടെ ലഭ്യതക്കുറവും പ്രതികൂലമായി ബാധിച്ചു. മരണനിരക്ക് കൂടിയതോടെ പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുകയും ചെയ്തു.

ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളെയാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. രാജ്യത്തെ പ്രളയം നേരിടാൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്‌ട്ര ധനസഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

നദികളിൽ പലതിലും അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആളുകളെ മാറ്റിപാർപ്പിക്കാൻ മതിയായ സൗകര്യമില്ലാത്തത് രക്ഷാപ്രവർത്തകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

പാകിസ്ഥാനിലെ ഈ പ്രളയത്തെ നേരിടാനും അതിജീവിക്കാനും ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായം കൂടിയേ തീരുയെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് നിത്യചിലവിൽ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പാകിസ്ഥാന് ഇത് വലിയ പ്രതിസന്ധിയാകും .

ദേശീയ പാതയോരങ്ങളിൽ നിർമ്മിക്കപ്പെട്ട താത്ക്കാലിക ഷെഡ്ഡുകളിലാണ് നിലവിൽ ജനങ്ങൾ കഴിയുന്നത്.കനത്ത മഴയിൽ 220,000 വീടുകൾ തകർക്കപ്പെട്ടു. അര ദശലക്ഷത്തിലധികം വീടുകൾക്ക് കേടുപാടുകൾ പറ്റി. 3000 കിലോമീറ്റർ റോഡും 150 പാലങ്ങളും തകർന്നു,അര ദശലക്ഷം ഏക്കറിൽ കൃഷി ചെയ്ത വിളകൾ സിന്ധ് പ്രവിശ്യയിൽ മാത്രം നശിപ്പിക്കപ്പെട്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 5.7 മില്യൺ ആളുകളാണ് മതിയായ താമസസൗകര്യങ്ങളോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായിരിക്കുന്നത്. അപ്രതീക്ഷിതമായ കാലാവസ്ഥ ദുരന്തത്തിൽ വലയുകയാണ് പാകിസ്ഥാൻ

Previous article
Next article
ലഹരിമരുന്ന് വള്ളത്തിൽ കലക്കി പശുവിനെ മയക്കി അറുത്തു കൊന്നു ; 3 അംഗ സംഘത്തെ സാഹസികമായി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലിയെടുത്ത് പോലീസ് ; പോലീസും പ്രതികളും തമ്മിൽ പരസ്പരം വെടി ഉതിർക്കുന്ന സാഹചര്യം ഉണ്ടായി ന്യൂഡൽഹി: ലഹരി മരുന്ന് വെള്ളത്തിൽ കലക്കി നൽകിയ ശേഷം പശുവിനെ അറുത്ത് കൊലപ്പെടുത്തിയ മൂന്ന് പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു . ഇവർ സംഘം ചേർന്ന് ഇതിനു മുമ്പും പശുക്കളെ കശാപ്പ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അമൻ ഉർ റഹ്മാൻ, ഉസ്മാൻ , ഏറ്റി ആലം എന്നി മൂവർ സംഘം പശുക്കളെ അനധികൃതമായി കടത്തി കൊണ്ട് പോവുകയും ആളൊഴിഞ്ഞ പ്രദേശത്തു വെച്ച് അറുക്കുകയും ചെയ്യുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചിൽ നടത്തിയത്. ഇവർ നിരവധി അക്രമ സംഭവങ്ങളിൽ പ്രതികളാണെന്നും മയക്കു മരുന്ന് മാഫിയകളുമായി അടുത്ത് ബന്ധം പുലർത്തുന്നവരാണെന്നും പോലീസ് പറഞ്ഞു. ഡൽഹി നോർത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നവീന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസും പ്രതികളും തമ്മിൽ പരസ്പരം വെടി ഉതിർക്കുന്ന സാഹചര്യം ഉണ്ടായി എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വളരെ സാഹസികമായാണ് ഡൽഹി പോലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. പ്രതികളിൽ നിന്നും 32 ബോർ പിസ്റ്റൾ , 4 ലൈവ് കാട്രിഡ്ജുകൾ , സ്വിഫ്റ്റ് കാർ , സ്കൂട്ടി , കുത്തിവയ്‌ക്കുന്ന സിറിഞ്ചുകൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.

Related Articles

Latest Articles