Sunday, October 18, 2026

നീറ്റ് പരീക്ഷ ഭീതി: തമിഴ്നാട്ടിൽ ഒരു വിദ്യാർഥിനി കൂടി ആത്മഹത്യ ചെയ്‌തു

ചെന്നൈ: നീറ്റ് പരീക്ഷ ആശങ്കയിൽ തമിഴ്‌നാട്ടിൽ ഒരു വിദ്യാർഥികൂടി ആത്മഹത്യ ചെയ്‌തു. അരിയല്ലൂര്‍ ടി പെരൂര്‍ സാത്തംപാടി കരുണാനിധിയുടെ മകള്‍ കനിമൊഴിയാണ് പരാജയ ഭീതിയിൽ ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയ്ക്ക് ശേഷം വിദ്യാർഥിനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നാണു മാതാപിതാക്കൾ നൽകിയിരിക്കുന്ന മൊഴി.

പ്ലസ് ടു പരീക്ഷയിൽ 600-ൽ 562 മാർക്ക് വാങ്ങിയിരുന്നു കനിമൊഴി. എന്നാൽ നീറ്റ് പരീക്ഷയിൽ വിജയിക്കാൻ കഴിയില്ലെന്ന ഭീതിയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച സേലത്ത് നീറ്റ് പരീക്ഷ പേടിയില്‍ ധനുഷ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ ദിവസമാണ് തമിഴ്‌നാടിനെ നീറ്റിൽനിന്ന് ഒഴിവാക്കാനുള്ള ബിൽ നിയമസഭയിൽ പാസാക്കിയത്. പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

Related Articles

Latest Articles