കോഴിക്കോട് : പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽ നവജാതശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെ മീൻ പിടിക്കാൻ പോയവരാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടത് .തുടർന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി.
മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.പുഴയിലൂടെ ഒഴുകി വന്നതാവാം കുഞ്ഞിൻ്റെ മൃതദേഹം എന്നാണ് വിലയിരുത്തൽ. കരയ്ക്ക് അടിഞ്ഞ നിലയാലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടാകാമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുഞ്ഞിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു.ദുരൂഹ മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

