Monday, November 2, 2026

‘യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് വീണ്ടും തിരിച്ചടിക്കും’; ഇസ്രായേലിനെതിരെ ഒരിക്കൽ കൂടി ആയുധമെടുക്കാനുള്ള അവസരം ഭീകരർക്ക് നൽകില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഗാസയിൽ ഹമാസിനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കാനുള്ള പദ്ധതിയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഈ ഘട്ടത്തിൽ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് വീണ്ടും തിരിച്ചടിക്കുമെന്നും, അവരുടെ സംഘടനയെ ശക്തിപ്പെടുത്തി തിരികെ വരാനുള്ള അവസരമായിരിക്കും അതുവഴി ഉണ്ടാകുന്നതെന്നും നെതന്യാഹു പറഞ്ഞു.

”ഹമാസിനെതിരെ ഇസ്രായേൽ ബഹുദൂരം മുന്നോട്ട് പോയിരിക്കുകയാണ്. ഈ സമയം യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് വീണ്ടും മടങ്ങിവരും. അവർക്ക് സ്വയം ശക്തിപ്പെടുത്തി തിരികെ വരാനുള്ള അവസരമായിരിക്കും അതുവഴി ഉണ്ടാകുന്നത്. ഇസ്രായേലിനെ വീണ്ടും ആക്രമിക്കുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു മടങ്ങിപ്പോക്ക് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഭാവിയിലെ ആക്രമണങ്ങൾ തടയുക എന്നത് കൂടി ഈ പോരാട്ടത്തിന്റെ ലക്ഷ്യമാണ്. ഹമാസിന്റെ സൈനിക, ഭരണ നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മുന്നോട്ട് പോകുന്നത്. ആ ലക്ഷ്യം നിലവിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും” നെതന്യാഹു പറയുന്നു.

Related Articles

Latest Articles