Saturday, January 10, 2026

ബ്രഹ്മപുരം തീപിടിത്തം മനഃപൂർവമായുണ്ടാക്കിത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മനഃപൂർവം ഉണ്ടാക്കിയതാണെന്ന ​ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ ജനങ്ങൾ വീർപ്പുമുട്ടുകയാണെന്നും ഇത് പ്രദേശവാസികളെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണെന്നും അദ്ദേഹം വിമർശിച്ചു. പ്രതിരോധിനത്തിനായി ഒരു സംവിധാനവും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ ഹിറ്റാച്ചി എത്തിക്കുന്നില്ലെന്ന് കൊച്ചി കോര്‍പറേഷനെതിരെ വിമര്‍ശനവുമായി ഫയര്‍ഫോഴ്‌സ് രംഗത്തെത്തിയിരുന്നു. തീ അണയ്ക്കാനായി ആകെ ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നും ഫയര്‍ഫോഴ്‌സ് കുറ്റപ്പെടുത്തി. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം വാരി വിതറി വെള്ളം തളിക്കാതെ തീ അണയ്ക്കാൻ സാധിക്കില്ലെന്നും, ഹിറ്റാച്ചികളെത്തിച്ചാല്‍ രണ്ട് ദിവസത്തിനുള്ളിൽ തീ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു

Related Articles

Latest Articles