Saturday, September 26, 2026

വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്ന് വ്യാപകമായി വിലയിരുത്തപ്പെട്ട ജനവിരുദ്ധ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭ ചർച്ച ചെയ്യുന്നു; ബജറ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; ഇളവുകൾ പ്രതീക്ഷിച്ച് കേരളം

തിരുവനന്തപുരം: കുത്തുപാള എടുക്കുന്ന കേരളസർക്കാരിന്റെ ബജറ്റിനെതിരെ സംസ്ഥാനത്തിന്റെ നാനാഭാഗത്തും പ്രതിഷേധം കനക്കുകയാണ്. നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച ആരംഭിക്കും.നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് നടത്തുന്ന മാർച്ച് സംഘർഷത്തിൽ കലാശിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സർക്കാർ നീക്കം. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. അതിനിടെ സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ കൂടി കൂട്ടിയും പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എൽഡിഎഫിൽ ഉയരുന്നുണ്ട്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ധനവകുപ്പിന് ഇതിനോട് യോജിപ്പില്ല.ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്.

Related Articles

Latest Articles