Tuesday, October 20, 2026

നാടൻ ബോംബുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന് ഗുരുതര പരിക്ക്

ചെന്നൈ : അമ്പത്തൂരിൽ നാടൻ ബോംബുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന് ഗുരുതര പരിക്ക്.കാര്‍ത്തിക്കിന്‍റെ കൈ അറ്റുപോയി.കാലിനും ഗുരുതര പരിക്കുകൾ ഉണ്ടെന്നാണ് വിവരം.നാടന്‍ ബോംബ് നിര്‍മ്മാണത്തില്‍ കുപ്രസിദ്ധനാണ് ഒട്ടേരി കാര്‍ത്തിക്. നേരത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അടക്കം ഒട്ടേരി കാര്‍ത്തിക് നാടന്‍ ബോംബ് പ്രയോഗിച്ചിരുന്നു.ജയിലില്‍ വച്ച് പരിചയപ്പെട്ട ഒരാള്‍ക്കൊപ്പമായിരുന്നു ബോംബ് നിര്‍മ്മാണം. ഇയാളുടെ വീടിന്‍റെ ടെറസിലായിരുന്നു ബോംബ് നിര്‍മ്മിച്ചിരുന്നത്.

നേരത്തെ ശങ്കര്‍ ജിവാല്‍ ചെന്നൈ മെട്രോ പൊലീസ് കമ്മീഷണര്‍ ആയിരുന്ന സമയത്ത് ചെന്നൈയിലെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ദക്ഷിണ ചെന്നൈയെ വിറപ്പിച്ചിരുന്ന മണികണ്ഠന്‍, കൂട്ടാളി കാക്ക, തോപ്പ് ബാലാജി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാലാജി ഓടി രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തില്‍ ഇയാളുടെ കയ്യും കാലും ഒടിഞ്ഞിരുന്നു. 52 കൊലപാതക്കേസുകളിലും നിരവധി കൊലപാത ശ്രമങ്ങളിലും പ്രതിയാണ് ബാലാജിയും മണികണ്ഠനും. 25ഓളം ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയായിരുന്നു ഈ സമയത്തെ ഗുണ്ടാവേട്ട.

Related Articles

Latest Articles