Tuesday, May 7, 2024
spot_img

ബുള്ളറ്റ് യാത്രികനെ കുത്തിമറിച്ചിട്ട് പോത്ത്; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

ഒരു പോത്ത് ബുള്ളറ്റ് യാത്രികന് അപകടമുണ്ടാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീഡിയോയിൽ, ഒരു പോത്തും ഒരു യുവതിയും, ഇടുങ്ങിയ ഗ്രാമീണ റോഡിലൂടെ നടന്നുപോകുന്നത് കാണാം. ഒരു റോയൽ എൻഫീൽഡ് റൈഡർ റോഡിലേക്ക് പ്രവേശിക്കുന്നതും പോത്തിന്‍റെയും സ്ത്രീയുടെയും അടുത്തേക്ക് വരുന്നതും കാണാൻ സാധിക്കും. യാത്രികൻ മൃഗത്തിന്റെയും സ്ത്രീയുടെയും അടുത്ത് എത്തിയപ്പോൾ, സ്ത്രീ പോത്തിന്‍റെ മുതുകിൽ വടികൊണ്ട് അടിച്ചു.

പോത്ത് പെട്ടെന്ന് വലത്തോട്ട് വെട്ടിത്തിരിയുകയും റോഡിന് കുറുകെ കുതിക്കുകയും ചെയ്യുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ബൈക്ക് യാത്രികന് ബ്രേക്കിടാൻ കഴിയാതെ വന്നതോടെ വാഹനം എരുമയുടെ തലയിൽ ഇടിച്ചു. ഈ കൂട്ടിയിടിയെ തുടർന്ന് മോട്ടോർ സൈക്കിളിൽ നിന്ന് റൈഡര്‍ തെറിച്ച് വീണു. അദ്ദേഹത്തിന്‍റെ പരിക്ക് സാരമുള്ളതാണോ എന്ന് വ്യക്തമല്ല. നിലത്തുകിടന്ന റൈഡര്‍ വേദനയാല്‍ കാലിട്ടടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

Related Articles

Latest Articles