Monday, June 3, 2024
spot_img

വെള്ളക്കരം പ്രതിസന്ധി ; മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്തേക്കും ,ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനും ഇന്ന് അംഗീകാരം

തിരുവനന്തപുരം : വെള്ളക്കരം പ്രതി സന്ധിയിൽ മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും.ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. 23നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭ സമ്മേളനം ആരംഭിക്കുന്നത്.

വെള്ളക്കരം കൂട്ടാൻ എൽഡിഎഫ് അനുമതി നൽകിയതോടെ ഇക്കാര്യവും മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാൻ ആണ് നീക്കം. അന്ധവിശ്വാസങ്ങളും ആനാചാരങ്ങളും തടയാൻ ഉള്ള ബിൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ ആണ്.ബിൽ ക്യാബിനറ്റിൽ ചർച്ചക്ക് വരുമോ എന്ന് വ്യക്തമല്ല

Related Articles

Latest Articles