Saturday, September 26, 2026

കൗണ്ട് ഡൗൺ സ്റ്റാർട്സ് ; ചോളന്മാർ വീണ്ടും എത്തുന്നു ; ‘പി എസ് 2’ റിലീസിന് ഇനി 100 നാൾ കൂടി, വീഡിയോയുമായി നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്

തെന്നിന്ത്യൻ സിനിമാലോകം ആഘോഷമാക്കിയ സിനിമയാണ് പൊന്നിയിൻ സെൽവൻ 1 എന്ന ചിത്രം. മണിരത്നത്തിന്റെ സംവിധാനത്തിൽ പിറന്ന പൊന്നിയിൻ സെൽവൻ 1ന് ഗംഭീര വരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വൻ താരനിര അണിനിരക്കുന്ന രണ്ടാം ഭാ​ഗത്തിന്റെ റിലീസ് അടുത്തിടെ അണിയറ പ്രവർത്തർ പുറത്തുവിട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ കൗണ്ട് ഡൗൺ വീഡിയോയുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ഇനി നൂറ് ദിവസമാണ് പൊന്നിയിൻ സെൽവൻ 2 റിലീസിന് ഉള്ളത്. ഇതിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഏപ്രിൽ 28ന് ചിത്രം തിയറ്ററുകളിൽ എത്തും.

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് പൊന്നിയിൻ സെൽവൻ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. 2022ലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നായിരുന്നു ചിത്രം. വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ, ശരത് കുമാർ, പ്രഭു, ജയറാം എന്നി മുന്നണി താരങ്ങളാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Related Articles

Latest Articles