മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. റോഡ് ഷോയോടെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും പരസ്യപ്രചാരണം അവസാനിപ്പിച്ചപ്പോൾ. മുൻ എംഎൽഎ പി വി അൻവർ കലാശക്കൊട്ടിൽ നിന്ന് മാറി നിന്ന് വോട്ടർമാരെ നേരിട്ടു കണ്ട് വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. മറ്റന്നാളാണ് നിലമ്പൂർ പോളിംഗ് ബൂത്തിലെത്തുക. ഈ മാസം 23 നാണ് വോട്ടെണ്ണൽ
കൊട്ടിക്കലാശത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പിൽ എം. പി, യുഡിഎഫ് എംഎൽഎമാർ എന്നിവർ അണിചേർന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ് റിയാസ്, ഉൾപ്പടെ നേതാക്കൾ ആവേശവുമായെത്തി. പികെ കൃഷ്ണദാസ്, ബി.ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജിന്റെ കലാശക്കൊട്ടിനെത്തി.

