Sunday, June 2, 2024
spot_img

കാനഡ സാഷ്ടാംഗം കീഴടങ്ങുന്നു; ഭാരതം ആവശ്യപ്പെട്ട അഞ്ച് ഖാലിസ്ഥാന്‍ ഗ്രൂപ്പുകളിൽ രണ്ട് ഗ്രൂപ്പുകളെ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി കനേഡിയൻ ഭരണകൂടം

ഒട്ടോവ: ഖാലിസ്ഥാന്‍ വിഷയത്തില്‍ ലോക രാജ്യങ്ങൾക്ക് മുന്നിൽ പ്രതിക്കൂട്ടിലായ കാനഡ ഭാരതത്തിന്റെ ആവശ്യം അംഗീകരിക്കുന്നു. ഇതിൻെറ ഭാഗമായി ഭാരതം നിരോധിക്കണമെന്നാവശ്യപ്പെട്ടു നൽകിയ അഞ്ച് ഖാലിസ്ഥാൻ ഗ്രൂപ്പുകളിൽ രണ്ടു ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിച്ചു കൊണ്ട് കനേഡിയൻ സർക്കാർ ഉത്തരവിറക്കി . ബബ്ബര്‍ ഖഴ്സ ഇന്റര്‍നാഷനലിനെയും ഇന്റര്‍നാഷനല്‍ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് ഇപ്പോൾ നിരോധിച്ചത്.

ഖാലിസ്ഥാന്‍ അനുകുല നിലപാടെടുത്തതിന്റെ പേരില്‍ പ്രതിക്കൂട്ടിയായ കാനഡ അന്താരാഷ്ട സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നിരോധനത്തിന് തയ്യാറായിരിക്കുന്നത്. നയതന്ത്ര രംഗത്ത് ഭാരത്തിന്റെ വലിയ നേട്ടമാണിത്.

ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തെത്തുടർന്നാണ് ഭാരതം – കാനഡ നയതന്ത്ര ബന്ധം മോശമായത്. പിന്നാലെ കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ നൽകുന്നത് നിർത്തിവയ്ക്കുകയും രാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ഭാരതം ആവശ്യപ്പെട്ടിരുന്നു. ഭീകരതയ്‌ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സര്‍ക്കാരിന്റെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച ഭാരതതത്തെ അനുകൂലിച്ചു കൊണ്ട് ലോകരാജ്യങ്ങളും മുന്നോട്ട് വന്നിരുന്നു.

Previous article
Next article

Related Articles

Latest Articles