Wednesday, October 7, 2026

കെ.എം.ബഷീര്‍ അപകടത്തിൽ മരണപ്പെട്ട കേസ്; പ്രതികൾക്ക് നരഹത്യ വകുപ്പ് ഒഴിവാക്കി, ശ്രീറാമും വഫയും വാഹനാപകട കേസില്‍ വിചാരണ നേരിടണം

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ അപകടത്തിൽ മരണപ്പെട്ട കേസിൽ
പ്രതികളായ ശ്രീറാം വെങ്കിട്ടരാമനേയും വഫ ഫിറോസിനേയും നരഹത്യ വകുപ്പില്‍ നിന്ന് ഒഴിവാക്കി. ഇരുവരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് . എന്നാൽ, കുറ്റങ്ങളെല്ലാം ഒഴിവാക്കാനാകില്ലെന്നും വാഹനാപകട കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരുവരും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു.

മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് വാഹനമോടിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. സംഭവിച്ചത് ഒരു മോട്ടോര്‍ വാഹന അപകടമായിരുന്നുവെന്നും വണ്ടികള്‍ ഓടിക്കുന്ന ആര്‍ക്കും അത് സംഭവിക്കാമെന്നുമാണ് പ്രതികൾ പറഞ്ഞത്.

Related Articles

Latest Articles